ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ പുതിയ ട്രഷററായി കെ.എച്ച് മുഹമ്മദ് ഫാറൂഖിനെ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുത്തു. ട്രഷററായിരുന്ന സി.എം. മുഹമ്മദ് ഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കെ.എച്ച് മുഹമ്മദ് ഫാറൂഖിന് ചുമതല നല്‍കിയത്. മുഹമ്മദ് തന്‍വീറിനെ വൈസ് പ്രസിഡണ്ടായും ശംസുദ്ധീന്‍ അനുഗ്രഹ, സുബൈര്‍കായക്കൊടി, ശബീര്‍ ടി.സി തുടങ്ങിയവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
യോഗത്തില്‍ പ്രസിഡണ്ട് ഡോ. എന്‍. എ മുഹമ്മദ്,ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് എന്നിവരടങ്ങുന്ന പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിച്ചു .
പി ഉസ്മാന്‍ ചെയര്‍മ്മാനും കെ.എച്ച് ഫാറൂഖ് ,വി സി അബ്ദുല്‍ കരീം ഹാജി, മുഹമ്മദ് തന്‍വീര്‍, അബ്ദുല്‍ അസീസ് എമ്പയര്‍, ആസിഫ് സി എല്‍, ഹനീഫ് എം സി, കെ സി ഖാദര്‍ അംഗങ്ങളുമാണ്.
യോഗത്തില്‍ പി. ഉസ്മാന്‍, ഷകീല്‍ അബ്ദുല്‍ റഹ്‌മാന്‍, വി സി അബ്ദുല്‍ കരീം, ഷംസുദ്ദീന്‍ കൂടളി. ഈസ്സ ടി ടി കെ, അയാസ്, സി എച്ച് ശഹീര്‍, സിദ്ദീക് തങ്ങള്‍, കെ സി ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ട്രഷറര്‍ സി എം മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വെച്ച തൊണ്ണൂറാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ഫെബ്രുവരിയിലും ആഘോഷം റമദാനിന് ശേഷവും വിപുലമായ രീതിയിലും നടത്താനും യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
<BR>
TAGS : MALABAR MUSLIM ASSOCIATION
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…
കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…