ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന് കീഴില്‍ നീലസാന്ദ്രയില്‍ പുതിയ ശാഖാ നിലവില്‍ വന്നു. കമ്മിറ്റി പ്രസിഡണ്ടായി വൈക്കിംഗ് കെ.പി.മൂസ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി അശ്‌റഫ് സാഗറിനേയും ട്രഷററായി വി.കെ.മുസ്തഫയെയും യോഗത്തില്‍ തിരഞ്ഞെടുത്തു. മുനീര്‍ ആബൂസ്, നൗഷാദ് ടി.ടി.കെ, ഹസ്ബുല്ലാ, സിറാജ് വന്നാര്‍ പേട്ട്, ഹാരിസ് ആര്‍.കെ, സിയാദ് തുടങ്ങിയവര്‍ വൈസ് പ്രസിഡണ്ടുമാരും സിറാജ് കെ, അശ്കര്‍, കബീര്‍, റിയാസ്, നബില്‍, ബഷീര്‍ തുടങ്ങിയവര്‍ സെക്രട്ടറിമാരുമായ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 21 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളുമടങ്ങുന്നതാണ് കമ്മിറ്റി.
എം എം എ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഈസ ടി.ടി.കെ, അബ്ദുല്ല ആയാസ് കോര്‍ഡിനേറ്റര്‍മാരുമാണ്. നീലസാന്ദ്ര എസ്.ആര്‍. കെ. ഹാളില്‍ നടന്ന ഇഫ്ത്വാര്‍ മീറ്റില്‍ വെച്ച് ബി.ഡി.എ ചെയര്‍മാന്‍ എന്‍.എ. ഹാരിസ് എം.എല്‍.എയാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. എം.എം.എ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. അഡ്വ. പി ഉസ്മാന്‍, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, മുഹമ്മദ് തന്‍വീര്‍, ടി.പി. മുനീറുദ്ധീന്‍, ശംസുദ്ധീന്‍ കൂടാളി തുടങ്ങിയവര്‍ പങ്കെടുത്തു.
<br>
TAGS : MALABAR MUSLIM ASSOCIATION
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…