LATEST NEWS

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് 10ാം നമ്പർ സെല്ലിൻ്റെ മുന്നിലെ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്. നേരത്തെയും പലതവണ കണ്ണൂർ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു.

കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെയാണ് മൊബൈല്‍ ഫോണും പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നെങ്കിലും ജയില്‍ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ് ഇതിനെല്ലാം പിന്നിലെന്നാണ് പരാതി.

SUMMARY: Mobile phone seized again from Kannur Central Jail

NEWS BUREAU

Recent Posts

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്, ബെംഗളൂരുവിൽ 22 വരെ വ്യാപകമായ മഴ

ബെംഗളൂരു:കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്,…

9 seconds ago

ഭക്ഷ്യമേളയിൽനിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…

24 minutes ago

എഐകെഎംസിസി എസ്ടിസിഎച്ച് സ്നേഹസംഗമം

ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ നടന്നു.. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ…

32 minutes ago

എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. നിലവില്‍ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയില്‍…

2 hours ago

ദേശീയപാതയിലെ പെട്രോള്‍ പമ്പുകളില്‍ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നല്‍കണം; ഹൈക്കോടതി

കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും, ഉപയോഗക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ്…

2 hours ago

മണ്ണാര്‍മലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ്

തിരുവനന്തപുരം: മണ്ണാർമലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നല്‍കി. മന്ത്രി എ കെ ശശീന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ആർആർടികളെ നിയോഗിച്ച്‌ പെട്രോളിംഗ്…

3 hours ago