Categories: KARNATAKATOP NEWS

പാസ്പോർട്ട് മൊബൈൽ വാൻ; പാസ്പോർട്ട് അപേക്ഷകൾ ഇനി വീട്ടിലെത്തി ശേഖരിക്കും

ബെംഗളൂരു: കർണാടകയിൽ പാസ്പോർട്ട് അപേക്ഷകൾ വീട്ടിലെത്തി സ്വീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പാസ്പോർട്ട് മൊബൈൽ സേവ വാൻ ആണ് അപേക്ഷകൻ്റെ വീടുകളിലെത്തി അപേക്ഷകൾ സ്വീകരിക്കുന്നത്. പാസ്പോർട്ടിനുള്ള പുതിയ അപേക്ഷകൾ, കാലാവധി കഴിഞ്ഞവ പുതുക്കൽ എന്നിവയ്ക്കുള്ള അക്ഷേകളാണ് സേവാ വാനിൽ സ്വീകരിക്കുകയെന്ന് ബെംഗളൂരു മേഖല പാസ്പോർട്ട് ഓഫീസർ കെ കൃഷ്ണ അറിയിച്ചു. വാനിലെ ജീവനക്കാർ അപേക്ഷാ ഫോമുകൾ ശേഖരിക്കുകയും അപേക്ഷകന്റെ ഫോട്ടോയും ബയോമെട്രിക്സും പകർത്തുകയും അപേക്ഷ പരിശോധിക്കുകയും ചെയ്യും. പാസ്‌പോർട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അപേക്ഷകന്‍റെ വസതിയിൽ എത്തും, പാസ്‌പോർട്ട് ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ല, കൃഷ്ണ പറഞ്ഞു.

ആദ്യഘട്ടത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളില്ലാത്ത ഗ്രാമങ്ങളിലായിരിക്കും സേവാ വാൻ ലഭ്യമാക്കുയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം പരമാവധി 40 അപേക്ഷകൾ വരെ സ്വീകരിക്കും. തുമക്കൂരു, ചിക്കമഗളൂരു, വടക്കൻ കർണാടക ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ സേവാ വാൻ സേവനം ഉടൻ ആരംഭിക്കും.

അതേസമയം തത്കാൽ പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളെ തന്നെ സമീപിക്കണം.
<BR>
TAGS : PASSPORT
SUMMARY : Mobile Seva Van; Passport applications will now be collected at home

Savre Digital

Recent Posts

ബെ​​ള​​ഗാ​​വി​​ ഫാ​​ക്ട​​റി​​യി​​ൽ ബോയിലർ സ്ഫോടനം: മരണം എട്ടായി

ബെംഗളൂരു: ബെ​​ള​​ഗാ​​വി​​യി​​ൽ പ​​ഞ്ച​​സാ​​ര ഫാ​​ക്ട​​റി​​യി​​ൽ ബോ​​യി​​ല​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ചുണ്ടായ അപകടത്തില്‍ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം എ​​ട്ടാ​​യി. മാ​​രാ​​കും​ബി​​യി​​ലെ ഇ​​നാം​​ഗാ​​ർ ഷു​​ഗ​​ർ ഫാ​​ക്ട​​റി​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണ്…

15 minutes ago

അനധികൃത സ്വത്ത് സമ്പാദനം: പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പിവി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…

28 minutes ago

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സിലെ പ്ര​തി കോ​ർ​പ​റേ​ഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാ​നാ​ർ​ഥി

ബെംഗളൂരു: ആ​ക്ടി​വി​സ്റ്റ് ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ശ്രീ​കാ​ന്ത് പം​ഗാ​ർ​ക്ക​ർ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ൽ​ന കോ​ർ​പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയായി മത്സരിക്കുന്നു.…

33 minutes ago

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ…

1 hour ago

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

10 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

11 hours ago