ബെംഗളൂരു: സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി. ഹണ്ടർ എന്ന തമിഴ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നന്ദിത ഷെട്ടിയിൽ നിന്നാണ് 1.7 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ നന്ദിത സുബ്രഹ്മണ്യപുര പോലീസിൽ പരാതി നൽകി.
ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവെർസ് ഉള്ളയാളാണ് നന്ദിത. അഭിനയത്തിൽ താല്പര്യമുണ്ടായിരുന്ന നന്ദിത തന്റെ പോർട്ട്‌ഫോളിയോ പല സംവിധായകർക്കും നൽകിയിരുന്നു. പോർട്ട്‌ഫോളിയോ കണ്ടാണ് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പുകാർ തന്നെ ബന്ധപ്പെട്ടതെന്ന് നന്ദിത പരാതിയിൽ പറഞ്ഞു. സിനിമയിൽ അഭിനയിക്കണമെങ്കിൽ 1.7 ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് നന്ദിത പണം കൈമാറി. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായതെന്ന് നന്ദിത പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | CHEATING
SUMMARY: Model cheated of Rs 1.7 lakh with promise of role in Tamil movie
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…