കാര്‍ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തി; മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം പിഴ

ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം രൂപ പിഴ ചുമത്തി. കണ്ണൂര്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ചെയ്ത കാറാണ് കഴിഞ്ഞ ദിവസം ഹെന്നൂര്‍ റോഡില്‍ ഭാരതീയ സിറ്റിക്ക് സമീപം പൊതുജനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വന്‍ ശബ്ദമുണ്ടാക്കിയത്.

പ്രദേശവാസികളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നു പോലീസ് വിദ്യാര്‍ഥിയെ കണ്ടെത്തി കാര്‍ പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുകയായിരുന്നു. ആര്‍ടിഒ പരിശോധനയില്‍ സൈലന്‍സര്‍ അനധികൃതമായി മോഡിഫൈ ചെയ്തതാണെന്നു കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.

അമിതശബ്ദത്തിനൊപ്പം തീപ്പൊരിപുറത്തേക്ക് തെറിക്കുന്ന വിധത്തിലായിരുന്നു മോഡിഫിക്കേഷന്‍. ഇത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ആര്‍ടിഒ അധികൃതര്‍ വിലയിരുത്തിതിനെ തുടര്‍ന്നാണ് ആര്‍ടി ഓഫീസിന് ചുമത്താന്‍ കഴിയുന്ന പരമാവധി പിഴയായ 1,11,500 രൂപ ചുമത്തിയത്. പിഴ അടച്ചതിനെ തുടര്‍ന്ന് വാഹനം വിട്ടുകൊടുത്തു.
SUMMARY: Modifications were made to the car silencer; 1.11 lakh fine for a Malayali student

Hot this week

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ...

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി...

ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി; ഐടി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍....

ഹരിപ്പാട് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ...

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ദുബൈ: ടിക്​ ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​...

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം...

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

Related Articles

Popular Categories