സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ ടീസറെത്തി. ചിരിപടർത്തുന്ന ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹൃദയപൂര്‍വ്വത്തിന്റെ മുന്‍ പോസ്റ്ററുകളില്‍ നിന്നും സിനിമ ഫീല്‍ ഗുഡ് മൂഡിലാണ് ഒരുങ്ങുന്നതെന്ന് വ്യക്തമായിരുന്നു.
ഫഹദ് ഫാസിൽ റഫറൻസോടെ രസകരമായാണ് ടീസർ ആരംഭിക്കുന്നത്. ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു.
അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത തുടങ്ങിയവർ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഗാനങ്ങൾ – മനു മഞ്ജിത്ത്. സംഗീതം – ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം – പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് . സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ – ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. ഫോട്ടോ അമൽ സി സദർ.
SUMMARY: Mohanlal releases Hrudayapoorvam teaser
വാഷിങ്ടൺ: അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൻ്റെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.…
ബെംഗളൂരു: ബിബിഎംപിയെ 5 ചെറു കോർപറേഷനുകളാക്കി അതിർത്തി നിർണയിച്ച് സർക്കാർ കരടുവിജ്ഞാപനം പുറത്തിറക്കി. ബെംഗളൂരു വെസ്റ്റ് സിറ്റി , ബെംഗളൂരു…
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
ഹനോയ്: വടക്കൻ വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് എട്ട് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും…
ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മിൽക് യൂണിയൻ. ആവശ്യമുന്നയിച്ച്…