തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്ണകുമാർ പറഞ്ഞു.
മോഹൻലാൽ പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെ.എസ്.ആർ.ടി.സിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നോടുള്ള വ്യക്തിപരമായ താത്പര്യം കൂടി കണക്കിലെടുത്താണ് മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ തയാറായതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൂടുതൽ ആളുകളെ കെഎസ്ആർടിസിയിലേക്ക് ആകർഷകമാക്കുന്ന പദ്ധതികൾ നടപ്പാക്കും. ബഡ്ജറ്റ് ടൂറിസവും ഡ്രൈവിങ് സ്കൂളും വിജയകരമായി തുടരുകയാണ്. ഫെബ്രുവരിയിൽ ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലറങ്ങും. എല്ലാ ബസ് സ്റ്റേഷനുകളുടെയും നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
SUMMARY: Mohanlal to be KSRTC’s Goodwill Ambassador, service unpaid” : Ganesh Kumar announces
തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും…
ബെംഗളൂരു: ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ്…
തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട്…
ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള…
ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്,…
ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുരു…