തിരുവനന്തപുരം: സിനിമാ വിവാദങ്ങള്‍ക്കിടെ നടനും താരസംഘടന അമ്മയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കെസിഎൽ ലോഞ്ചിംഗിനായി എത്തുന്ന താരം ഉച്ചയ്ക്ക് 12 മണിയോടെ ഹോട്ടൽ ഹയാത്തിൽ വച്ചാവും മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു. അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കൂട്ട രാജി.
<BR>
TAGS : MOHANLAL | AMMA | JUSTICE HEMA COMMITTEE
SUMMARY : Mohanlal will meet the media today
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…