മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിനെ തുടർന്നാണിത്.
പ്രമുഖ വ്യവസായിയായ അനില്‍ അംബാനി 2017 നും 2019 നും ഇടയില്‍ യെസ് ബാങ്കില്‍ നിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്പകള്‍ അദ്ദേഹത്തിന്റെ കമ്പനികള്‍ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതിനു പകരമായി, റിലയൻസ് ഗ്രൂപ്പ് കമ്പനികള്‍ യെസ് ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയതായും ആരോപിക്കപ്പെടുന്നു.
ഇതേ തുടർന്ന് കൈക്കൂലി കേസിലും ബാങ്ക് വായ്പ തട്ടിപ്പിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 24 മുതല്‍ ഡല്‍ഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ റിലയൻസ് ഗ്രൂപ്പ് ഓഫീസുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട 35 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 3 ദിവസം പരിശോധന നീണ്ടുനിന്നു. ഈ പരിശോധനയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു.
SUMMARY: Money case; Anil Ambani appears before ED
ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29-ാമത് പതിപ്പ് ഒക്ടോബർ 10,…
ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം കെ സാനുമാസ്റ്ററെന്ന് പുകസ ബംഗളൂരുവിന്റെ…
കാസറഗോഡ്: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ(69) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം. 2001 ലും 2006…
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. യനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വിജിലൻസ് പിടികൂടിയത്.…
കനത്തമഴയെ തുടര്‍ന്ന് നാളെ കാസറഗോഡ്, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്: ജില്ലയില്‍…
ബെംഗളൂരു: വിമാനത്താവളത്തിലൂടെ 30 നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. മലേഷ്യയിലെ ക്വാലാലംപുരിലേക്കുള്ള വിമാനത്തിൽ യാത്ര…