വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു, തീരുമാനം ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുന്നതിനിടെ

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു.കേസില്‍ അന്വേഷണം പുരോ?ഗമിക്കുന്നതിനിടെയാണ് രാജിവച്ചത്. ആരോപണമുയര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ രാജി. യശ്വന്ത് വര്‍മയെ എല്ലാ പദവികളില്‍ നിന്നും മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നീക്കം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യശ്വന്ത് വര്‍മയുടെ വീട്ടിനുള്ളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. വസതിയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് വിവരം പുറത്തായത്. അ?ഗ്‌നിരക്ഷാസേന ഉദ്യോ?ഗസ്ഥരാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം. ഒന്നര അടി ഉയരത്തില്‍ വരെ കൂട്ടിയിട്ട നോട്ടുകള്‍ കണ്ടെത്തിയെന്നായിരുന്നു ആരോപണം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു അലഹാബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് വര്‍മ്മയെ മാറ്റിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. തന്റെ വസതിയില്‍ നിന്ന് യാതൊരു പണവും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു യശ്വന്ത് വര്‍മയുടെ പ്രതികരണം. തീപിടിത്തം നടന്ന സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്ത് ആദ്യം എത്തിയത് താനല്ലെന്നും ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാര്‍ലമെന്ററി സമിതിയോട് അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
SUMMARY: Money recovered from house. Justice Yashwant Verma resigns, decision taken amid impeachment proceedings

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

Related Articles

Popular Categories