തിരുവനന്തപുരം: ഇക്കുറി രാജ്യത്തിന്റെ ചില മേഖലകളിൽ കാലവർഷം സാധാരണയേക്കാൾ കൂടുതല്‍ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലടക്കം കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്നും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. ഈ ആഴ്ചയ്ക്കുള്ളഇല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.
അതേസമയം, ഇന്നു മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പത്തനംതിട്ട: പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടകരുടെ എണ്ണം വലിയ തോതില്‍ വർധിക്കുന്ന സാഹചര്യത്തില്‍ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…
ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…
തിരുവനന്തപുരം: കലോത്സവത്തിൻറെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും…