ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം. പാർക്കിലിരുന്ന ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെയാണ് ആക്രമണം. യുവതിയുടെ ബൂര്‍ഖ നീക്കം ചെയ്യാനാണ് അജ്ഞാതർ ആദ്യം ആവശ്യപ്പെട്ടത്. മുസ്ലീം യുവതിയുമായി എങ്ങനെയാണ് ബന്ധം സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പെണ്‍കുട്ടിക്കൊപ്പമുള്ള ഹിന്ദു യുവാവിനെയും അജ്ഞാതർ ചോദ്യം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുത്തു.
വീഡിയോയിൽ പ്രതിയോട് അധിക്ഷേപവും ചോദ്യം ചെയ്യലും നിര്‍ത്താന്‍ യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും കാര്യമുണ്ടായില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 11നും സമാനമായ സംഭവം നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിം യുവതിയും ഹിന്ദു യുവാവും പാര്‍ക്കില്‍ ബൈക്കില്‍ ഇരിക്കവെ പ്രായപൂര്‍ത്തിയാവാത്ത ആൺകുട്ടിയടക്കം അഞ്ചുപേരെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് യുവതി ഹിന്ദു യുവാവിനൊപ്പം ഇരിക്കുന്നതെന്നും വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. നല്‍കാന്‍ വിസമ്മതിച്ചതോടെ സംഘം പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവിനെ ആക്രമിച്ചിരുന്നു.
TAGS: BENGALURU | MORAL POLICING
SUMMARY: Moral policing reported again in Bengaluru
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…