Categories: KARNATAKATOP NEWS

ജാതി സെൻസസ്; സംവരണം 51 ശതമാനമായി ഉയർത്തണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആകെ ജനസംഖ്യയുടെ 70 ശതമാനം ഒബിസി വിഭാഗമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. സർവേയുടെ ഭാഗമായ 5.98 കോടി ആളുകളിൽ 4.6 കോടി ആളുകൾ വിവിധ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. ജയപ്രകാശ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജാതി സെൻസസ് കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.

ഒബിസി വിഭാഗത്തിലെ ജാതിതിരിച്ചുള്ള കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം ജനസംഖ്യയുടെ 25 ശതമാനം, 1.52 കോടിപ്പേർ എസ്‍സി/എസ്ടി വിഭാഗക്കാരാണ്. ജനസംഖ്യയുടെ 94 ശതമാനം എസ്‍സി/എസ്ടി, ഒബിസി വിഭാഗങ്ങളാണെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശേഷിക്കുന്ന ജനറൽ വിഭാഗക്കാരുടെ എണ്ണം 29.74 ലക്ഷമാണ്. ഒബിസി 2 ബി വിഭാഗത്തിൽ ഉൾപ്പെടുന്ന മുസ്ലീം വിഭാഗത്തിൻ്റെ ജനസംഖ്യ 75.25 ലക്ഷമാണ്.

നിലവിലുള്ള ഒബിസി സംവരണം 51 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് കമ്മീഷൻ്റെ പ്രധാന ശുപാർശ. ഇപ്പോൾ 32 ശതമാനം സംവരണമാണ് ഒബിസി വിഭാഗത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, എസ്‍സി വിഭാഗത്തിന് 17 ശതമാനവും എസ്ടി വിഭാഗത്തിന് ഏഴ് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. ഇതുൾപ്പെടെ ആകെ സംവരണം 75 ശതമാനമായി ഉയർത്തണമെന്നാണ് കമ്മീഷൻ്റെ ശുപാർശ. ഒബിസി വിഭാഗങ്ങൾക്കുള്ളിലെ വർഗീകരണം പുനക്രമീകരിക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്.

TAGS: KARNATAKA | CASTE CENSUS
SUMMARY: More details in caste census report out in state

Savre Digital

Recent Posts

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

15 minutes ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

30 minutes ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

39 minutes ago

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

2 hours ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

2 hours ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

3 hours ago