ASSOCIATION NEWS

മതസൗഹാർദം വിളിച്ചോതി മസ്ജിദ് ദർശൻ

ബെംഗളൂരു: ഐക്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി മസ്ജിദ് നൂർ ‘മസ്ജിദ് ദർശൻ’ പരിപാടി. കെ ആർ പുരത്തെ മസ്ജിദ് നൂറിൽ വെച്ച് ജമാഅത്തെ ഇസ്‌ലാമി കേരള, മാറത്ത ഹള്ളി, മഹാദേവപുര ഹൽഖകളുടെയും ജമാഅത്തെ ഇസ്‌ലാമി കർണാടക, ബെംഗളൂരു മെട്രോയുടെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദ് നൂർ പരിപാലന കമ്മിറ്റിയുമായി ചേർന്നാണ് മസ്ജിദ് ദർശൻ സംഘടിപ്പിച്ചത്..

നമ്മളിൽ പലരും ഒരു മസ്ജിദ് പുറമെ നിന്ന് കാണാറുണ്ടെങ്കിലും, അതിനുള്ളിൽ എന്താണ് നടക്കുന്നതെന്നും, അതിന്റെ പ്രത്യേകതകളും, വ്യത്യസ്തകളും, അവയുടെ സൗന്ദര്യവും, അടുത്തറിയാൻ ഒരുപക്ഷേ അവസരമായിരുന്നു മസ്ജിദ് ദർശൻ.

വ്യത്യസ്ത മതവിഭാഗങ്ങൾ ഒരുമിച്ച പരിപാടിയിൽ മസ്ജിദിലെ ദൈനംദിന പ്രവർത്തനങ്ങളും, മസ്ജിദിൻ്റെ വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളും പദ്ധതികളും വിവരിക്കുന്ന എക്സിബിഷനും സജ്ജീകരിച്ചിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റഹ്ഷാദ്, ജമാഅത്തെ ഇസ്‌ലാമി കേരള ബെംഗളൂരു സിറ്റി പ്രസിഡൻ്റ് ഷമീർ മുഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി കര്‍ണാടക ബെംഗളൂരു മെട്രോ പ്രസിഡൻ്റ് ഹാറൂൺ, ഈസ്റ്റ് ഏരിയ പ്രസിഡൻ്റ് അനീസ് ഹസൻ, സെക്രട്ടറി തൻസീം ബാസിത്ത്, മസ്ജിദ് നൂർ പ്രസിഡൻ്റ് ദാവൂദ്, ഹംസ കുഞ്ഞ്, ഷമീർ അലി, മുറാദ് , സജ്ന ഷമീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
SUMMARY: Mosque visit Program for religious harmony

NEWS DESK

Recent Posts

‘ഇ ഡി സമൻസ് കിട്ടിയിട്ടില്ല; മക്കൾ ദുഷ്പേര് ഉണ്ടാക്കിയിട്ടില്ല’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ്…

4 hours ago

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…

5 hours ago

ലൈംഗികാതിക്രമ പരാതി; എയിംസില്‍ വകുപ്പുമേധാവിക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…

5 hours ago

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രി വിട്ടു

ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…

5 hours ago

ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു, വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…

6 hours ago

വിവാഹ വാഗ്ദാനം; മംഗളൂരുവില്‍ നിന്ന് മലയാളിയുടെ 44.8 ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച്…

6 hours ago