LATEST NEWS

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ ലൈന (43), മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്. ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇരുവരെയും ഫോണില്‍ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാല്‍ കതക് ചവിട്ടിത്തുറന്നാണ് ബന്ധുക്കള്‍ അകത്ത് കടന്നത്. കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. ഇരുവരുടെയും ഫോണ്‍ പോലീസ് പരിശോധിച്ചെങ്കിലും സംശായസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. പാരിപ്പള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിപ്പള്ളി യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് പ്രണവ്. സഹോദരൻ പ്രജിത്ത് എറണാകുളത്ത് വിദ്യാർഥിയാണ്.

SUMMARY: Mother and son found dead at home

NEWS BUREAU

Recent Posts

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

3 minutes ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

24 minutes ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

37 minutes ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

1 hour ago

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

3 hours ago