തൃശൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നല്‍കാനെത്തിയ അമ്മ അറസ്റ്റിലായി. അമ്മയുടെ ബാഗില്‍ നിന്ന് എണ്‍പതു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. തിരുവനന്തപുരം കാട്ടാക്കട വീർണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്‍റെ ഭാര്യ ലതയെയാണ് (45) കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. നിധിനും സംഘവും അറസ്റ്റ് ചെയ്തത്.
കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് കഞ്ചാവ് നൽകാൻ ലത വരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് നിരീക്ഷണം നടത്തിയത്. ലതയുടെ ഹാൻഡ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയിലിൽ കിടക്കുന്ന പ്രതികൾക്ക് മയക്ക് മരുന്ന് എത്തിക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നത് പരിശോധന മറികടക്കാനാണ്. 80 ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.
കഞ്ചാവ് നല്‍കിയത് മകന്റെ സുഹൃത്തുക്കളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കഞ്ചാവ് ആണെന്ന് പറഞ്ഞുതന്നെയാണ് സുഹൃത്തുക്കള്‍ ഇതു കൈമാറിയത്. മകന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്.
<BR>
TAGS : GANJA | ARRESTED
SUMMARY : Mother arrested for bringing ganja to jailed son
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…