കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70 വയസുകാരിയെയാണ് മകള്‍ നിവ്യ(30) ആക്രമിച്ചത്. ഇതിനുശേഷം ഒളിവില്‍ പോയ യുവതിയെ വയനാട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
ഫെയ്‌സ്ക്രീം മാറ്റിവച്ചതിനെ തുടർന്നുള്ള തർക്കം പിന്നീട് മർദനത്തിലേക്ക് വഴിമാറുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്‌ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസമാണ് സരസു പോലീസില്‍ പരാതി നല്‍കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നിവ്യയെന്ന് പോലീസ് വ്യക്തമാക്കുന്നു.
ലഹരിക്കേസ്, കൊലപാതകം, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് നിവ്യ. നിരന്തരമായി നിവ്യ വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. നിലവില്‍ വാരിയെല്ലിനേറ്റ ഗുരുതരമായ പരുക്കില്‍ ചികിത്സയിലാണ് നിവ്യയുടെ അമ്മ.
SUMMARY: Mother beaten with a metal rod for allegedly leaving face cream behind; daughter who drowned arrested in Wayanad
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും ശ്രീകോവില്‍…
തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര…
ബെംഗളൂരു: മൈസൂരു -ബെംഗളൂരു ദേശീയപാതയുടെ പ്രവേശന പോയിന്റായ കെമ്പഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്പിറ്റൽ ജങ്ഷൻ) ഫ്ലൈഓവർ നിർമാണം ഉടൻ ആരംഭിക്കുമെന്ന്…
കാസറഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാള്‍ ക്ഷേത്ര…
തിരുവനന്തപുരം: ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 3960 രൂപ വര്‍ധിച്ച് 1,17,120 രൂപയായി. 14,640…
ചെന്നൈ: പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി. തിരുപ്പൂര്‍ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു…