മയക്കുമരുന്ന് കടത്ത്; അമ്മയ്ക്കും മകൾക്കുമെതിരെ കേസ്

ബെംഗളൂരു: വിദേശത്ത് നിന്നും ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശി രഞ്ജനൊപ്പം ദുബായിൽ താമസിക്കുന്ന ലീന വീർവാണി, മകൾ നതാലിയ വീർവാണി എന്നിവർക്കെതിരെയാണ് കേസ്. യെലഹങ്ക സ്വദേശിയായ മുഹമ്മദിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

രഞ്ജനിലൂടെ ലീനയും നതാലിയയും തൻ്റെ 23-കാരനായ മകൻ അയാൻ മുഹമ്മദിനെ മയക്കുമരുന്നിന് അടിമയാക്കാൻ സമ്മർദ്ദം ചെലുത്തിയതായി മുഹമ്മദ്‌ പരാതിപ്പെടുകയായിരുന്നു. മകൻ്റെ പെട്ടെന്നുള്ള ലഹരി ആസക്തിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മയക്കുമരുന്ന് റാക്കറ്റ് കണ്ടെത്തിയതെന്ന് മുഹമ്മദ്‌ പറഞ്ഞു.

അമ്മയും മകളും ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് ഹൈഡ്രോ ഗഞ്ച, എംഡിഎംഎ ക്രിസ്റ്റൽ ഉൾപ്പെടെ വിവിധ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നതായി മുഹമ്മദ്‌ ആരോപിച്ചു. നതാലിയയാണ് പണമിടപാടുകൾ നടത്തുന്നത്. നഗരത്തിലെ വിദ്യാർഥികൾക്കും മറ്റ് ഇടപാടുകാർക്കും ഇവർ ലഹരിമരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും മുഹമ്മദ്‌ ആരോപിച്ചു. സംഭവത്തിൽ എൻഡിപിഎസ് ആക്ട് പ്രകാരം സിസിബി കേസെടുത്തു.

TAGS: BENGALURU UPDATES | DRUGS
SUMMARY: Mother daughter duo booked on drugs racket case

Savre Digital

Recent Posts

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

27 minutes ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

56 minutes ago

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…

1 hour ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…

1 hour ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 hours ago

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

2 hours ago