കണ്ണൂർ: ഒന്നരവയസുകാരൻ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതിയാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. ശിക്ഷയ്ക്ക് പുറമെ ശരണ്യ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.
തന്റെ ആണ്‍സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് മകൻ തടസ്സമാകുമെന്ന് കണ്ടാണ് ശരണ്യ ഈ ക്രൂരകൃത്യം ചെയ്തതെന്ന് കോടതി കണ്ടെത്തി. 2020 ഫെബ്രുവരി 17-നായിരുന്നു കേരള മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെ എടുത്തു കൊണ്ടുപോയി കടല്‍ഭിത്തിയിലെ പാറക്കെട്ടിലേക്ക് എറിയുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മടങ്ങിയെത്തിയ ശരണ്യ, മകനെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചിരുന്നു.
കേസില്‍ ശരണ്യയുടെ ആണ്‍സുഹൃത്തായ നിധിനെയും പ്രതിചേർത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ നിധിനെ കോടതി വെറുതെ വിട്ടു. ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് ശരണ്യയ്ക്ക് പരമാവധി ശിക്ഷ നല്‍കാൻ കോടതി ഉത്തരവിട്ടത്.
SUMMARY: Kannur: Mother Saranya sentenced to life in prison for killing one and a half year old boy by throwing him into the sea
ഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി. സിഖ് വിരുദ്ധ…
ഡല്‍ഹി: ശബരിമല സ്വർണക്കൊള്ളയില്‍ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രിംകോടതി. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി തള്ളി. 'ദൈവത്തെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍ – ഗീതാ കുമാരി ദമ്പതികളുടെ മകന്‍ ആരോമലിനെയാണ്…