ബെംഗളൂരു: കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അമ്മയും മരിച്ചു. ചിക്കബല്ലാപുര കെഞ്ചാർലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് അപകടം. ധനഞ്ജയ റെഡ്ഡി (31), അമ്മ കലാവതി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ച ധനഞ്ജയയുടെ ഭാര്യ, മകൾ, സഹോദരഭാര്യ എന്നിവർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടപ്പയിൽ നടന്ന കുടുംബ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. പെട്ടെന്ന് കാറിന്റെ നിയന്ത്രണം വിട്ട് മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാറിന് തീപിടിച്ചു. ധനഞ്ജയയും അടുത്ത സീറ്റിലുണ്ടായിരുന്ന അമ്മയും വെന്തുമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്നാണ് മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ബേസിലുണ്ടായിരുന്ന യാത്രക്കാർക്കും ഡ്രൈവർക്കും പരുക്കേറ്റു. സംഭവത്തിൽ കെഞ്ചാർലഹള്ളി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Techie and mother killed, three others injured in road accident
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…