ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം ‘തകജം 20K25 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കോളേജ് ക്യാമ്പസിൽ നടക്കും.
പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രം ഇന്നസെന്റിന്റെ സംവിധായകൻ സതീശ് തൻവി, അഭിനേതാക്കളായ അൽത്താഫ്, അനാർക്കലി മരക്കാർ, ജൊയ്മോൻ ജ്യോതിർ, ഉണ്ണിലാലു, വിനീത് തട്ടിൽ, അന്ന പി. പ്രസാദ്, നിർമാതാക്കളായ ശ്രീരാജ് എകെഡി, നജ്മുദ്ദീൻ എന്നിവർ അടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. ഈ മാസം ഏഴിന് റിലീസിംഗ് തീയതി നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘം കോളേജിൽ എത്തുന്നത്. ഇവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് അരങ്ങേറും. പരിപാടിയിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി കോളേജ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8095602432
SUMMARY: Mount Shepherd Group of Institutions’ anniversary celebration tomorrow: ‘Innocent’ stars Altaf, Anarkali and others will participate
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…