കൊച്ചി: സിനിമാ സെറ്റില്‍വച്ച് മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വിവരം. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈൻ നടിയോട് മാപ്പ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാവില്ലെന്ന് ഷൈൻ ഉറപ്പുനല്‍കി.
ബോധപൂർവ്വം തെറ്റ് ചെയ്തിട്ടില്ല. പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈൻ ഇന്റേണല്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇന്റേണല്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്നാണ് യോഗത്തില്‍ വിൻസി നിലപാട് എടുത്തത്. പോലീസില്‍ പരാതി നല്‍കാനില്ലെന്നും വിൻസി ആവർത്തിച്ചു. ഷൈനെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് താരസംഘടന.
ഫിലിം ചേംബറും താര സംഘടനയും ഇന്റേണല്‍ കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്നുതന്നെ ലഭിക്കുമെന്നാണ് സൂചന. ഇരുഭാഗത്തിനും പറയാനുള്ളത് കേട്ടതിനാല്‍ അന്തിമ റിപ്പോർട്ട് തയ്യാറാക്കി ഫിലിം ചേമ്പറിന്റെ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോർട്ടില്‍ ഗൗരവകരമായ പരാമർശങ്ങള്‍ ഉണ്ടെങ്കില്‍ ഷൈനെതിരെ നടപടി സ്വീകരിക്കാനും കമ്മിറ്റിക്ക് നിർദേശിക്കാം.
TAGS : VINCEY ALOYSIUS | SHINE TOM CHACKO
SUMMARY : Move to settle Vinci’s complaint against Shine Tom Chacko
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…