Categories: KARNATAKATOP NEWS

റോഡുകൾ തകർന്നു; കുടകിൽ ചരക്ക് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം

ബെംഗളൂരു: കനത്ത മഴയിൽ റോഡുകൾ മോശം അവസ്ഥയിലായതിനെ തുടർന്ന് ദേശീയപാത 275ൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതം ഭാഗികമായി നിയന്ത്രച്ചതായി കുടക് ജില്ലാ ഭരണകൂടം നിരോധിച്ചു. അമിതഭാരമുള്ള ചരക്കുകളുടെയും ഗതാഗത വാഹനങ്ങളുടെയും ദൈനംദിന സഞ്ചാരം റോഡുകളുടെ അവസ്ഥ കൂടുതൽ വഷളാക്കും. കൂടാതെ, മറ്റ്‌ വാഹന ഗതാഗതത്തിന് കാര്യമായ അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. ജില്ലയിൽ തുടർച്ചയായ മണ്ണിടിച്ചിലുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി, 18,500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പിംഗ് കാർഗോ കണ്ടെയ്നറുകൾ, തടി കടത്തുന്ന വാഹനങ്ങൾ എന്നിവയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ മഴക്കാലം അവസാനിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും.

ജൂലൈ 1 മുതൽ ജൂലൈ 30 വരെ കുടക് ജില്ലയിലുടനീളമുള്ള ഗതാഗതം നിയന്ത്രിക്കാൻ ജില്ലാ കമ്മീഷണറും റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാനുമായ വെങ്കട്ട് രാജ ഉത്തരവിട്ടു. ദേശീയപാത 275-ൽ കുശാൽനഗർ, സംപാജെ ജില്ലാ അതിർത്തികളിൽ 24 മണിക്കൂറും നിരീക്ഷണം നടത്താനും മൊബൈൽ പട്രോളിംഗ് നടത്താനും ഭരണകൂടം പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും എല്ലാ അതിർത്തികളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനും പോലീസിനും ഗതാഗത വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

TAGS: KARNATAKA | VEHICLES | BAN
SUMMARY: Movements of heavy vehicles banned in kodagu

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

7 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

7 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

8 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

8 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

9 hours ago