LATEST NEWS

മൊസാംബിക്ക് ബോട്ട് അപകടം; കാണാതായ മലയാളി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: മൊസാംബിക്ക് ബോട്ട് അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട് കാണാതായിരുന്നു ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉള്‍പ്പെടെ കടലില്‍ വീണത്.

എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും അപകടത്തില്‍പ്പെട്ടിരുന്നു. സീ ക്വസ്റ്റ് എന്ന സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ് നടുവിലക്കര ഗംഗയില്‍ വീട്ടില്‍ രാധാകൃഷ്ണപിള്ള ഷീല ദമ്പതികളുടെ മകൻ ശ്രീരാഗ്. മൊസാംബിക്കില്‍ ജോലിക്ക് കയറിയിട്ട് മൂന്നര വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ഇയാള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്.

ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. മക്കള്‍: അതിഥി (5), അനശ്വര (9). സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെൻ്റ് എൻ്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എൻജിനിയറായ ഇന്ദ്രജിത്തിനായുള്ള തിരച്ചില്‍ തുടരുന്നു.

SUMMARY: Mozambique boat accident; Body of missing Malayali Srirag Radhakrishnan found

NEWS BUREAU

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…

13 minutes ago

രാഹുല്‍ ഒളിവില്‍ തന്നെ; ഹോസ്ദുർഗ് കോടതിയിൽ നിന്ന് ജഡ്ജി മടങ്ങി, പോലീസ് സന്നാഹവും മടങ്ങി

കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…

55 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…

1 hour ago

യെല്ലോ ലൈനില്‍ ആറാമത്തെ ട്രെയിൻ സെറ്റ് കൂടി എത്തി, യാത്രാ ഇടവേള കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫും, ഡ്രൈവറും എസ്‌ഐടി കസ്റ്റഡിയില്‍

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ടി​കൂ​ടാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും…

3 hours ago

ബോംബ് ഭീഷണി; ഷാര്‍ജ – ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…

3 hours ago