LATEST NEWS

ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് -സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി. സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടല്‍ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്.

അതേസമയം ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദിച്ചതില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയില്‍ യുഡിഎഫ് സംസ്ഥാനതല പ്രതിഷേധസംഗമം നടക്കും. കെ.സി. വേണുഗോപാല്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ പൊലീസ് പ്രതിഷേധക്കാരെ നീക്കാന്‍ ബലം പ്രയോഗിക്കേണ്ടിവന്നു.

വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ക്കും ദേശീയപാത ഉപരോധങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം ഉണ്ടായി. പലയിടങ്ങളിലും നീണ്ട നേരം ഗതാഗതം നിലച്ചിരുന്നു. തലസ്ഥാനത്ത് ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ വന്‍ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. കൊല്ലത്ത് രാത്രി വൈകിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയില്‍ ദേശീയപാത തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ആലപ്പുഴയില്‍ കളര്‍കോട് ജംഗ്ഷനും ഹൈവേ പാലവും അടക്കം പ്രദേശങ്ങളില്‍ ഗതാഗതം സ്തംഭിപ്പിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട സമരത്തിനു ശേഷം പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷം ഉണ്ടായി.
SUMMARY: MP Shafi Parambil undergoes emergency surgery, widespread protests in the state today

 

WEB DESK

Recent Posts

നെഞ്ചുവേദന; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി ഇപ്പോള്‍.…

5 minutes ago

പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി (26) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ്…

1 hour ago

റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതിയും യുവാവും അറസ്റ്റില്‍

കോഴിക്കോട്: മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റു ചെയ്തു പോലീസ്.…

3 hours ago

തലശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം

കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയില്‍ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കോഴിക്കോട് എയർപോർട്ടില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന…

3 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി…

4 hours ago

ആനയുമായുളള സംഘട്ടനം; ‘ കാട്ടാളന്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്

തായ്‌ലാന്റ്: കാട്ടാളൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരുക്ക്. തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു സംഭവം. ആനയ്ക്കൊപ്പമുള്ള ആക്ഷൻ…

5 hours ago