ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ ലോകായുക്ത നടത്തിവരുന്ന അന്വേഷണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അന്തിമവിധി വരുന്നത് വരെയാണ് ലോകായുക്ത അന്വേഷണം തടഞ്ഞിരിക്കുന്നത്. ലോകായുക്ത പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതിയിൽ സമർപ്പിക്കാനുള്ള സമയം ജനുവരി 28 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഡിസംബർ 24-ന് സമർപ്പിക്കാനാണ് നേരത്തെ ജനപ്രതിനിധികളുടെ കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടത്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ മൈസൂരുവിൽ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചു നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് കേസ്. കേസില്‍ സിദ്ധരാമയ്യയെയും ഭാര്യയേയും ലോകായുക്ത നേരത്തെ ചോദ്യം ചെയ്തിരുന്നു.
<br>
TAGS : MUDA SCAM
SUMMARY : ‘Muda’ case; The High Court temporarily stayed the Lokayukta investigation
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…