ബെംഗളൂരു: മുഡ അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും ക്ലീൻചിറ്റ്. ജസ്റ്റിസ് പി.എൻ. ദേശായി കമ്മിഷൻ മന്ത്രിസഭയ്ക്കുമുൻപാകെ സമർപ്പിച്ച റിപ്പോർട്ടില്‍ ഉദ്യോഗസ്ഥർക്കാണ് വീഴ്ചസംഭവിച്ചതെന്ന് പറയുന്നു. കേസിൽ നേരത്തേ സിദ്ധരാമയ്യക്കും കുടുംബത്തിനും ലോകായുക്തയും ക്ലീൻചിറ്റ് നൽകിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് സഹോദരൻ മല്ലികാർജുൻസ്വാമി നൽകിയ ഭൂമി മുഡ വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിനുപകരം പാർവതിക്ക് വിജയപുരയിലെ ഭൂമിനൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടെതിനെക്കാൾ വളരെ ഉയർന്നതാണെന്നും അത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതി. ഭൂമിയിടപാടിൽ വൻ അഴിമതിനടന്നെന്ന ആരോപണം ശക്തമായതിനെത്തുടർന്ന് പാർവതി ഏറ്റെടുത്ത പ്ലോട്ടുകൾ 2024 ഒക്ടോബർ മൂന്നിന് മുഡയ്ക്ക് തിരിച്ചുനൽകി. പ്രതിപക്ഷ ആവശ്യത്തെത്തുടർന്നാണ് ആരോപണങ്ങൾ അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് പി.എൻ. ദേശായിയുടെ നേതൃത്വത്തിൽ സംസ്ഥാനസർക്കാർ ഏകാംഗ ജുഡീഷ്യൽകമ്മിഷനെ രൂപവത്കരിച്ചത്.
SUMMARY: Muda scam: Siddaramaiah and his family not guilty, says inquiry commission
തിരുവനന്തപുരം: കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം കാര്യവട്ടം ഉള്ളൂർകോണം സ്വദേശി ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ വെട്ടേറ്റ്…
റാഞ്ചി: ജാർഖണ്ഡിലെ ചൈബാസയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അമിത് ഹസ്ദ എന്ന ആപ്തൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ…
കൊച്ചി: കൊച്ചിയില്‍ അശ്രദ്ധമായി കുതിര സവാരി നടത്തിയതിനിടെ അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചേരാനല്ലൂർ പ്രദേശത്ത് കണ്ടെയ്നർ റോഡില്‍ നിന്നും…
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാള്‍. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയില്‍ വിശ്രമത്തിലാണ്. താരം രോഗമുക്തനായി…
ഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എല്‍) വ്യാജവും അപകീർത്തികരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവ്. ലേഖനങ്ങളില്‍ നിന്നും സോഷ്യല്‍…
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു…