തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് അപകടം. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ്ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബാർജ്ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി.
ബാർജില്‍ ഉണ്ടായിരുന്ന അഞ്ചുജീവനക്കാരെ വടംക്കെട്ടിയാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ രണ്ട് ജീവനക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റ സാബിർ ഷൈക്ക്, സാദഅലിഗഞ്ചി എന്നീവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിന്ദ്ര റോയ്, മിനാജുല്‍ ഷൈക്ക്, മനുവാർ ഹുസൈൻ, എന്നിവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അഴിമുഖത്ത് നിന്നും നീക്കുന്ന മണല്‍ പുറംകടലില്‍ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങള്‍ക്ക് മുമ്പ് ബാർജ്ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കം നിലച്ചു. ഇതോടെയാണ് ബാർജ്ജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. അപകടത്തില്‍പ്പെട്ട ബാർജിനെ വേലിയേറ്റ സമയത്ത് കടലിലേക്ക് നീക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അദാനി ഗ്രൂപ്പാണ് ബാർജ്ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്.
TAGS : MUTHALAPOZHI | ACCIDENT
SUMMARY : Another accident in Mudalpozhi; The barge hit the embankment
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…