LATEST NEWS

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സെക്കൻഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കർവ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്നു രാവിലെ എട്ടു മണിയുടെ കണക്കുകള്‍ പ്രകാരം ഡാമിലെ ജലനിരപ്പ് 138.25 അടിയായി. ശനിയാഴ്ച പുലർച്ചേ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുൻകരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രിയിലെ മഴയില്‍ വെള്ളം കയറി. കക്കികവലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

SUMMARY: Mullaperiyar Dam shutters opened: High alert issued to those on the banks of Periyar

NEWS BUREAU

Recent Posts

മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ​

ബെംഗളൂരു: മംഗളൂരു ജങ്‌ഷനില്‍ നിന്നും തിരുവനന്തപുരം നോർത്ത്‌ സ്റ്റേഷനിലെക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. മംഗള‍ൂരു ജങ്‌ഷൻ– തിരുവനന്തപുരം…

8 hours ago

നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുഞ്ഞിനെ  കണ്ടെത്താനായിരുന്നില്ല; ഒടുവില്‍ കണ്ടെത്തിയത് വളർത്തുനായ

ബെംഗളൂരു: കാപ്പിത്തോട്ടത്തില്‍ കാണാതായപിഞ്ചു കുഞ്ഞിന് തുണയായി വളർത്തുനായ കണ്ടെത്തി. കുടക് ബി ഷെട്ടിഗേരി കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം.…

8 hours ago

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്: അ​തി​ജീ​വി​ത​യു​ടെ ചി​ത്ര​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വ​ച്ചു, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

തൃശൂർ: രാഹുൽ‌ മാങ്കൂട്ടത്തില്‍ എം​എ​ൽ​എ​യ്ക്കെ​തിരായ ലൈംഗിക അതിക്രമ കേസില്‍ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ ചി​ത്ര​വും മ​റ്റു വി​വ​ര​ങ്ങ​ളും ഫെയ്സ്ബുക്കിൽ പങ്കുവച്ച…

8 hours ago

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച…

8 hours ago

ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ പാതയില്‍ അറ്റകുറ്റപ്പണികൾ നടക്കുനതിനാല്‍ താഴെ കൊടുത്തിരിക്കുന്ന തീയതികളിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം…

9 hours ago

രാ​ഹു​ലി​ന് വീ​ണ്ടും കു​രു​ക്ക്; കെ​പി​സി​സി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി ഉയർന്നതോടെ കെപിസിസി നേതൃത്വം പരാതി പോലീസ് മേധാവിക്ക് കൈമാറി. ഹോംസ്റ്റേയിൽ…

10 hours ago