LATEST NEWS

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം; വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ ഘടനയുടെ നിലവാരവും സുരക്ഷയും വിലയിരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ പരിശോധന നടത്തുന്നത്. അണക്കെട്ടിന്റെ ദീർഘകാല സ്ഥിരതയെക്കുറിച്ച്‌ ശാസ്ത്രീയമായ വിലയിരുത്തല്‍ നടത്തുന്നതിനുള്ള നിർണായക ഘട്ടമായി ഇത് കണക്കാക്കപ്പെടുന്നു. ആദ്യഘട്ടത്തില്‍ 1200 അടി നീളവും 100 അടി വീതിയുമുള്ള അണക്കെട്ടിനെ 12 ഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുന്നത്.

തുടർന്ന് ഓരോ ഭാഗവും 50 അടി വീതമുള്ള വിഭാഗങ്ങളായി വേർതിരിച്ച്‌ കൂടുതല്‍ വിശദമായ പരിശോധന നടത്തും. മുമ്പ് കേരളം നടത്തിയ പഠനങ്ങളില്‍ സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി പോയതും നിർമ്മാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടതും കരിങ്കല്ലുകള്‍ പുറത്തേക്ക് തെളിഞ്ഞതും കണ്ടെത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ജലത്തിനടിയിലെ ഘടനാ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ ബലക്ഷയം വീണ്ടും പരിശോധിക്കുന്നത്. ഡൽഹിയിലെ സെൻട്രല്‍ വാട്ടർ ആൻഡ് പവർ റിസർച്ച്‌ സ്റ്റേഷൻ (സി.എസ്.എം.ആർ.എസ്) നിന്നുള്ള നാല് ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഫ്രാൻസില്‍ നിന്നെത്തിച്ച അത്യാധുനിക ആർഒവി ഉപകരണം ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകർത്തുന്നത്.

അവസാനഘട്ടത്തില്‍ അണക്കെട്ടിന്റെ മധ്യഭാഗം 10 അടി വീതമുള്ള ഭാഗങ്ങളായി വിഭജിച്ച്‌ ആർഒവി ഉപയോഗിച്ച്‌ വിശദമായ ചിത്രങ്ങള്‍ എടുക്കും. ഈ പരിശോധനയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഭാവിയിലെ തീരുമാനങ്ങള്‍ക്ക് നിർണായകമായ അടിസ്ഥാനമാകും.

SUMMARY: Mullaperiyar Dam’s strength is deteriorating; Underwater inspection to begin today

NEWS BUREAU

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

4 minutes ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

25 minutes ago

ക്രിസ്മസ്-പുതുവത്സര തിരക്ക്: മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…

40 minutes ago

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…

45 minutes ago

സമസ്ത ശതാബ്ദി സന്ദേശ യാത്ര; അനുഗമിച്ച് ബെംഗളൂരു എസ്.വൈ.എസ്

ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…

59 minutes ago

മ​ണ്ഡ​ല​പൂ​ജ 26നും 27​നും; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം…

1 hour ago