മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തില്‍ എട്ട് റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഡിസിയുടെ റണ്‍ ചേസിങ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 141 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങിലും ബൗളിങിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ 44 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ആണ് മുംബൈയുടെ വിജയശില്‍പി.
വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ രണ്ട് തവണ ജേതാക്കളാവുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2023 ലെ ആദ്യ പതിപ്പിലും കിരീടം നേടിയിരുന്നു. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഫൈനല്‍ യോഗ്യത നേടിയിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു തവണ പോലും കിരീടം നേടാനായില്ല.
150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് വേണ്ടി 26 പന്തില്‍ 40 റണ്‍സുമായി മാരിസാന്‍ കാപ്പ് പോരാടിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. പ്രമുഖ താരം ജെമിമ റോഡ്രിഗസ് 21 പന്തില്‍ 30 റണ്‍സും നിക്കി പ്രസാദ് 23 പന്തില്‍ പുറത്താവാതെ 25 റണ്‍സും നേടി. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ജയിക്കാമായിരുന്ന മല്‍സരം ഡല്‍ഹി കൈവിടുകയായിരുന്നു.
TAGS: SPORTS | CRICKET
SUMMARY: Mumbai Indians once more win title in wpl
കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…
തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…
ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…
ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…