ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. എന്നാല്‍ പ്രതികള്‍ ജയിലിലേക്ക് മടങ്ങേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
2006 ജൂലായ് 11നാണ് മുംബൈയിലെ തിരക്കേറിയ 7 സബർബൻ ട്രെയിനുകളില്‍ ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നീണ്ട നാളത്തെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ 2015ല്‍ കേസില്‍ പ്രതികളായ 12 പേരെ പ്രത്യേക അന്വേഷണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു.
5 പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപരന്ത്യം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നവരായിരുന്നു പിടിയിലായ 12 പേരും. എഞ്ചിനീയർമാർ, ഡോക്ടർമാർ, കടയുടമകള്‍, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ മുൻ അംഗങ്ങള്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍.
ഇവരില്‍ ഒരാള്‍ വിചാരണക്കിടെ കോവിഡ് ബാധിതനായി മരണപ്പെടുകയും ചെയ്തു. എന്നാല്‍ പത്ത് വർഷത്തിനിപ്പുറം ഈ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. ആറ് മാസത്തിലേറെ തുടർച്ചയായി വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അനില്‍ കിലോർ, ശ്യാം ചന്ദക് എന്നിവർ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ച് പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്നും പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. തെളിവുകളില്ലാതെയാണ് 12 പേരെ ജയിലിലടച്ചത് എന്നായിരുന്നു പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ എസ് മുരളീധർ ഹൈക്കോടതിയില്‍ വാദമുയർത്തിയത്. ഈ വിധിയാണ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്‌തത്.
SUMMARY: Mumbai train blasts: Supreme Court stays High Court verdict
ആലപ്പുഴ: രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടില്‍ എത്തി. ചെന്നിത്തല…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ…
കൊച്ചി: മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍…
സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനമത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയില്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ…
ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള…
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് കൃത്യം ഒരു മാസത്തിന് ശേഷം, തമിഴക വെട്രി…