Categories: KERALATOP NEWS

മുനമ്പം വഖഫ് ഭൂമി തർക്കം: പ്രശ്നപരിഹാരത്തിന് സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കുന്നു

തിരുവനന്തപുരം: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡിഷ്യൽ കമ്മിഷനെയാണ് സർക്കാർ നിയോഗിച്ചത്.

ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാർ ആരംഭിച്ച സമരം 43 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ഭാഗത്ത് നിന്നുള്ള നിർണായക നീക്കം,​ എല്ലാവശവും വിശദമായി പരിശോധിച്ചെന്ന് വ്യക്തമാക്കിയ സർ‌ക്കാർ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം,​ നിയമവശങ്ങൾ,​ ഹൈക്കോടതിയിലെ കേസുകൾ എന്നിവയും ചർച്ച ചെയ്തു.

പ്രധാനമായും നാല് തീരുമാനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ എടുത്തിട്ടുള്ളത്.പ്രസ്തുത ഭൂമിയിൽ താമസിക്കുന്ന കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. ഇനി ഒരു തീരുമാനമാകും വരെ നോട്ടീസുകൾ ഒന്നും നൽക്കരുതെന്ന് വഖഫിനെ അറിയിച്ചു. അത് അവർ അംഗീകരിച്ചതായും മന്ത്രി പി രാജീവ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. മൂന്നുമാസം കൊണ്ട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സമരക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തുമെന്നും സമരം പിൻവലിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.

അതേസമയം ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിരാശയെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധം ശക്തമാക്കുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു. സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നല്‍കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. ഭൂമി വഖഫ് സ്വത്തായി 2019-ല്‍ വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി അതിനായി ഉപയോഗിച്ചില്ലെന്നും അതിനാല്‍ വഖഫിന്റെ വസ്തുവല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. താമസിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങിയതാണെന്നും നികുതി അടച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
<BR>
TAGS : MUNAMBAM ISSUE | WAQF LAND
SUMMARY : Munambam Waqf land dispute: Govt appoints judicial commission to resolve issue

Savre Digital

Recent Posts

മഴ വീണ്ടും സജീവമാകും; നാളെ അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ…

48 minutes ago

അമിതവേഗതയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പോലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച…

1 hour ago

പതിനാറുകാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു, ഏഴ് പേര്‍ അറസ്റ്റില്‍

കാസറഗോഡ്: തൃക്കരിപ്പൂർ ചന്തേരയിൽ പതിനാറുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു.…

2 hours ago

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത…

3 hours ago

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. മാലൂരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. കോണ്‍ഗ്രസ്സിലെ കെ വൈ നഞ്ചേഗൗഡയുടെ വിജയമാണ്…

4 hours ago

കേരളസമാജം മല്ലേശ്വരം സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം മല്ലേശ്വരത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളിലേയ്ക്കുളള അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സിന്…

4 hours ago