LATEST NEWS

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍; മൂന്നാഴ്ച കൂടി സമയം ചോദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. മൂന്നാഴ്ച കൂടി ഹൈക്കോടതിയോട് സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം. വിഷയത്തില്‍ ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും അതിനാല്‍ മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നുമാണ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടത്.

കേരള ബാങ്ക് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളിയെന്ന് കോടതി ഓർമിപ്പിക്കുകയും ചെയ്തു. മൂന്നാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും. മഴക്കെടുതിമൂലം നാശനഷ്ടങ്ങളുണ്ടായ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് വർഷം ഒന്നായിട്ടും സഹായമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.

SUMMARY: Bank loan waiver for Mundakai Chooralmala disaster victims; Central government asks for three more weeks

NEWS BUREAU

Recent Posts

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…

5 minutes ago

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…

1 hour ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 12,360യിലെത്തിയപ്പോള്‍ പവന്‍…

2 hours ago

കരാവലി ഉത്സവ് 20 മുതല്‍

ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…

2 hours ago

മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…

2 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍  ആന്റണിക്കെതിരെ പോലീസ്…

2 hours ago