വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ഒരു വിധേനയും തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍ കമ്പനിയുടെ വാദം അംഗീകരിക്കാത്ത കോടതി ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്കാന് വിസ്സമതിച്ചു.
ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍ മലയാളം നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഹാരിസണിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
അതേസമയം, പുനരധിവാസത്തില്‍ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ വയനാട് കളക്ട്രേറ്റ് ഉപരോധത്തില്‍ സംഘർഷമുണ്ടായി. സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.
TAGS : WAYANAD LANDSLIDE
SUMMARY : Mundakai-Churalmala rehabilitation should not be hindered, says High Court
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…