വയനാട്: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. മേപ്പാടി ചൂരൽമല- മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളില്‍ 143 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ച 45 പേരെ തിരിച്ചറിഞ്ഞു. ഇതിൽ ഏഴ് പേർ കുട്ടികളാണ്. 98 പേരെ കാണാതായി. പരുക്കേറ്റ 200ലേറെ പേർ മേപ്പാടി മൂപ്പൻസ് മെഡി. കോളജ് ആശുപത്രി, മേപ്പാടി കുടുംബാരോഗ്യകേന്ദ്രം, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, കൽപ്പറ്റ ജന. ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇതുവരെ 481 പേരെ രക്ഷപ്പെടുത്തി. 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളിൽ കഴിയുന്നത്.
ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു പ്രദേശത്ത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. മണ്ണിനടിയിലെ തിരച്ചിലിനായി നിരവധി ജെസിബികളും ഹിറ്റാച്ചികളും ചൂരൽമലയിലേക്ക് എത്തിക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെ ഒന്നരക്കും രണ്ടിനുമിടയിലാണ ദുരന്തം സംഭവിച്ചത്. പുലർച്ചെ നാലോടെ രണ്ടാമതും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ ദൂരത്താണ് ദുരന്തം. ചൂരൽമല അങ്ങാടിയോട് ചേർന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വീടുകളും സ്‌കൂളും തകർത്തു. മുണ്ടക്കൈയിൽ നിരവധി വീടുകളും പാടികളും ചെളിയിൽ മൂടി. 20ഓളം മൃതദേഹങ്ങൾ പുഴയിൽ ഒലിച്ചുപോയി. പുലർച്ചെ അഞ്ചോടെ രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിച്ചതോടെയാണ് ചൂരൽമല ടൗണിൽ നിന്നടക്കം നിരവധി പേരുടെ മൃതദേങ്ങൾ കണ്ടെത്തിയത്. അങ്ങാടിയിൽ നിർത്തിയിട്ട വാഹനങ്ങളടക്കം ഒഴുക്കിൽപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകർന്നു. ചൂരൽമല ടൗണിലെ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ മേഖലയിൽ എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. ഇത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എൻ ഡി ആർ എഫും സൈന്യവും രംഗത്തെത്തിയതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.
<br>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : Mundakai disaster: 143 confirmed dead, search to resume soon
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…