മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചെണ്ടുവര എസ്‌റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. ലയങ്ങള്‍ക്ക് സമീപത്തെത്തിയ പടയപ്പ കാർഷികവിളകള്‍ നശിപ്പിച്ചു. നാട്ടുകാരാണ് ആനയെ പ്രദേശത്തുനിന്ന് തുരത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മറയൂർ മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് മൂന്നാർ മേഖലയിലേക്ക് പടയപ്പയെത്തിയത്. ജനവാസ മേഖലകളിലേക്ക് ആനയിറങ്ങുന്നത് ആളുകളില്‍ ആശങ്ക ഉളാവുക്കുന്നുണ്ട്.
നേരത്തെ പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്കരണ കേന്ദ്രത്തില്‍ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ നിന്ന് ആന പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും വാർത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് തലയാർ മറയൂർ ഭാഗത്തേക്ക് പിൻവാങ്ങിയ പടയപ്പ കഴിഞ്ഞദിവസമാണ് മൂന്നാറില്‍ തിരിച്ചെത്തിയത്.
TAGS : MUNNAR | ELEPHANT | PADAYAPPA
SUMMARY : Padayappa again; Wild elephant attack in Munnar
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…
ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…
ബെംഗളൂരു: സംസ്ഥാനത്തെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in)…
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. അപകടത്തിന്റെ…
ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു. അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡറുകൾ…