ഇടുക്കി മൂന്നാർ എംജി കോളനിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇന്ന് ഉച്ച മുതല്‍ മൂന്നാർ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇതിനിടെ വീടിന് മുകളിലുണ്ടായിരുന്ന മണ്ണിടിഞ്ഞു വീടിനു മുകളിലേക്ക് വീഴുകയും വീട്ടമ്മ വീടിനുള്ളില്‍ കുടുങ്ങി പോവുകയുമായിരുന്നു.
രക്ഷപ്രവർത്തനത്തിന് ശേഷം മാലയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ മൂന്നാർ ഹെഡ് വർക്ക്സ് ഡാമില്‍ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
TAGS : MUNNAR | LAND SLIDE | DEATH
SUMMARY : A woman died after a landslide fell on her house in Munnar
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…