എറണാകുളം: തിരുവാണിയൂരിലെ നാലു വയസ്സുകാരിയുടെ കൊലപാതകത്തില്‍ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ പോക്‌സോ കോടതിയാണ് കുട്ടിയുടെ ബന്ധുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാവിനെയും പ്രതിയെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
പുത്തന്‍ കുരിശ് പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് മൂവാറ്റുപുഴ പോക്‌സോ കോടതി കുട്ടിയുടെ പിതൃ സഹോദരനെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. പീഡന വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നു എന്നത് സ്ഥിരീകരിക്കുന്നതിനായി പോലീസ് വൈകാതെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ നിലവില്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്.
TAGS : LATEST NEWS
SUMMARY : Murder of 4-year-old girl in Aluva: Accused remanded in custody
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…