Categories: KERALATOP NEWS

ഡോ.വന്ദനദാസിന്റെ കൊലപാതകം; സാക്ഷിവിസ്താരം 30ലേക്ക് മാറ്റി

കൊല്ലം: ഡോ. വന്ദനദാസിന്റെ കൊലപാതക കേസില്‍ ഒന്നാം സാക്ഷിയായ ഡോ. മുഹമദ് ഷിബിന്റെ സാക്ഷിവിസ്താരം 30ലേക്ക് മാറ്റി. കേസില്‍ പ്രതിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പായില്ല.

ഇത് നടപ്പാക്കാതെ വന്നതോടെയാണ് കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം കൊല്ലം ജില്ലാ സെഷൻസ് കോടതി മാറ്റിവച്ചത്. കോട്ടയം മുട്ടുചിറ നമ്ബിച്ചിറക്കാലായില്‍ (കാളിപറമ്പ് ) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കവേയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചത്.

TAGS : DR. VANDHANA MURDER CASE | KERALA
SUMMARY : Murder of Dr. Vandanadas; Testimony adjourned to 30

Savre Digital

Recent Posts

ഐപിസി കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ.…

10 minutes ago

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ…

24 minutes ago

താമരശേരിയിൽ യുവാവിന് കുത്തേറ്റു; കാറും തകർത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. മുഹമ്മദ്…

35 minutes ago

മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ ഭാരവാഹികള്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്…

40 minutes ago

കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം; തീവ്രത 7.8, സുനാമി മുന്നറിയിപ്പ്

മോസ്കോ: കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം…

1 hour ago

മുഡ മുൻ കമ്മിഷണർക്കെതിരേ കേസെടുക്കാൻ ഉത്തരവ്

ബെംഗളൂരു: വിവരാവകാശ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) മുൻ കമ്മിഷണർ ഡോ. ഡി.ബി.…

1 hour ago