Categories: KERALATOP NEWS

രണ്ട് വയസുകാരിയുടെ കൊലപാതകം: ജോത്സ്യന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസുമായി ബന്ധപ്പെട്ട് ജോത്സ്യൻ കസ്റ്റഡിയിൽ. കരിക്കകം സ്വദേശിയയായ ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നൽകിയിരുന്നത് ഈ ജോത്സ്യനായിരുന്നുവെന്നാണ് കണ്ടെത്തൽ.

കുഞ്ഞിന്റെ അമ്മാനവനാണ് കൊലനടത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രതിയെ പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പോലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

കുഞ്ഞിന്റെ അമ്മാനവനാണ് കൊലനടത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.

കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ഇവര്‍ നല്‍കുന്ന മൊഴിയില്‍ അവിശ്വസനീയമായ പലതുമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഹരികുമാര്‍ സഹോദരി ശ്രീതുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ഇത് നടക്കാത്തതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി. അമ്മ ശ്രീതുവും സഹോദരന്‍ ഹരികുമാറും നിഗൂഢമായ മനസുള്ളവരെന്ന് പോലീസ് പറയുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ള രീതിയിലാണ് ഇവര്‍ മൊഴിനല്‍കുന്നത്.

അതേസമയം ഭർത്താവും ഭർത്താവിന്റെ പിതാവും ശ്രീതുവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ഭർത്താവ് ശ്രീജിത്ത് പോലീസിന് മൊഴി നൽകി. ശ്രീതു തുടര്‍ച്ചയായി കള്ളം പറഞ്ഞിരുന്നതായി അയല്‍വാസികളായ ഷീബ റാണിയും ഷീജയും മൊഴി നല്‍കിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവര്‍ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോള്‍ ശ്രീതു കരയാറുണ്ടെന്നും ഹരികുമാര്‍ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇന്നലെ പോലീസ് അയല്‍വാസികളായ രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിേന്റത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ മറ്റ് പരുക്കുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.
<BR>
TAGS : CHILD DEATH | ASTROLOGER
SUMMARY : Murder of two-year-old girl: Astrologer in custody

Savre Digital

Recent Posts

ഇസ്രയേലിൽ ഡ്രോൺ ആക്രമണം: 22 പേർക്ക് പരിക്ക്

ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…

2 minutes ago

ഓപ്പറേഷൻ നുംഖോർ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, ഇഡിയും കസ്റ്റംസും സംയുക്ത അന്വേഷണത്തിന്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…

1 hour ago

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തുടരും

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…

1 hour ago

പ്രായപരിധിയില്‍ ഇളവ്, ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…

1 hour ago

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…

2 hours ago

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…

2 hours ago