ആര്‍എസ്എസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശൂരില്‍ ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ അധ്യക്ഷനായത്. വടക്കുംനാഥ ക്ഷേത്രത്തിലെ മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ആര്‍എസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചന്‍ പറഞ്ഞു. ഈ വേദിയില്‍ എല്ലാവരും കൈ നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നല്‍കിയ പാഠങ്ങളാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്മാര്‍ എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം എന്നും പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപിയുടെ വിജയത്തിന് ശേഷമുള്ള പരിപാടിയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കലാകാരനെ അധ്യക്ഷനാക്കിയത് ഏറെ ശ്രദ്ധേയമായി. നേരത്തെ സുരേഷ്‌ഗോപിയുടെ വിജയത്തിന് ക്രൈസ്തവ വോട്ടുകള്‍ സഹായിച്ചെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഔസേപ്പച്ചന്‍ ആര്‍എസ്എസിന്റെ വേദിയില്‍ അധ്യക്ഷനാകുന്നതെന്നാണ് പരിപാടിയുടെ പ്രത്യേകത. ലോക്‌സഭയില്‍ ലഭിച്ച വിജയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔസേപ്പച്ചനെ വേദിയിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍.
<BR>
TAGS : RSS | OUSEPPACHAN
SUMMARY : Music director Ouseppachan on the RSS stage
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…