കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. സുഷിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ ആശംസകളറിയിച്ച് നിരവധി ആരാധകരും പ്രമുഖരുമാണ് രംഗത്തെത്തിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും എത്തിയിരുന്നു. നടൻ ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.
ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസനേർന്നെത്തിയത്. നേരത്തെ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
സംഗീത സംവിധായകന്‍ ദീപക് ദേവിന്റെ ശിഷ്യനായി സിനിമയിലേക്കെത്തിയ സുഷിന്‍ ഇന്ന് മലയാളത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള സംഗീത സംവിധായകനാണ്. 2014-ല്‍ ‘സപ്തമശ്രീ തസ്‌കര:’ എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ചെയ്ത് സ്വതന്ത്രസംഗീത സംവിധായകനായ സുഷിന്‍, പിന്നീട് തൊട്ടതെല്ലാം ഹിറ്റാക്കി. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ഭീഷ്മപര്‍വ്വം, മഞ്ഞുമ്മല്‍ ബോയ്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, മിന്നല്‍ മുരളി, രോമാഞ്ചം, ആവേശം, വൈറസ്, അഞ്ചാം പാതിര, കിസ്മത്ത്, എസ്ര തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകള്‍ സൃഷ്ടിച്ചു.
അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ അറിയിച്ചിരുന്നു. പിന്നാലെയായിരുന്നു വിവാഹം.
<BR>
TAGS : SUSHIN SHYAM | VIRAL WEEDING
SUMMARY : Music director Sushin Shyam got married
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…
ഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില…
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്ബലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന് ദുല്‍ഖര്‍ സല്മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച്…
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ…