ബെംഗളൂരു : മുസ്‌ലിം യൂത്ത് ലീഗ് കർണാടക സംസ്ഥാന കൺവെൻഷൻ ബെംഗളൂരു എസ്.ടി.സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു കൺവെൻഷൻ ഉദ്ഘാടനംചെയ്തു. കേവല ഭൂപ്രദേശത്തിനപ്പുറം ബഹുസ്വരത എന്ന ആശയമാണ് ഇന്ത്യയെന്നും മുസ്ലിം ജനതയുടെ അടയാളങ്ങളെ ബുൾഡോസറിട്ട് തകർക്കുമ്പോൾ ഇന്ത്യ എന്ന വികാരമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൺവീനർ ദസ്തഗീർ ബേഗ് തനിസാന്ദ്ര അധ്യക്ഷത വഹിച്ചു.
ദേശീയ ജോയിന്റ് സെക്രട്ടറി സാജിദ് നടുവണ്ണൂർ കർമപദ്ധതി അവതരിപ്പിച്ചു. സിറാജുദ്ദീൻ നദ്‌വി ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ നൗഷാദ് മലർ, മൗലാ സാഹിബ്, മഹ്ബൂബ് ബേഗ്, മുസ്തഫ അലി, ഷംസുദ്ദീൻ കൂടാളി, സിദ്ധീഖ് തങ്ങൾ, ശബീർ തലപ്പാടി, റഫീഖ് കുശാൽനഗർ, ഹമീദ്, ലിയാഖത്, ഫസലുല്ല, മുഹമ്മദ് ജാഫർ യാദ്ഗിരി, ശബാന വാഹിദ, ഫർഹീൻ താജ്, നിസാർ ബങ്കര, എം.പി. മദനി, സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 43 അംഗങ്ങൾ പങ്കെടുത്തു.
<BR>
TAGS : MUSLIM YOUTH LEAGUE
SUMMARY : Muslim Youth League State Convention
ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 6നും…
ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉപമുഖ്യമന്ത്രി…
ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ്…
ഡല്‍ഹി: ഡല്‍ഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹി നഗരത്തിൽ നിന്നും…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം…
ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20% വർധിക്കും. ഇതിനു കർണാടക മൃഗശാല അതോറിറ്റി അനുമതി…