പത്തനംതിട്ട: മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കാറ്റിൽ പറത്തി അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി ശബരിമലയ്ക്ക് പോയ ഓട്ടോറിക്ഷയെ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് പത്തനംതിട്ട ഇലവുങ്കൽ വച്ച് പിടിച്ചെടുത്തത്. ശബരിമല ശ്രീകോവിലും പതിനെട്ടാം പടിയുടെയും അടക്കമുള്ള രൂപങ്ങൾ കെട്ടിവെച്ച ഓട്ടോറിക്ഷ അപകടമുണ്ടാക്കും വിധത്തിലായിരുന്നു രൂപമാറ്റം വരുത്തിയതെന്ന് എംവിഡി പറഞ്ഞു. ഓട്ടോറിക്ഷയെക്കാളും ഏറെ വലിപ്പത്തിലായിരുന്നു അലങ്കാരങ്ങൾ കെട്ടിവച്ചിരുന്നത്. വണ്ടിയുടെ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനെതിരെ എംവിഡി മുന്നറിയിപ്പും നൽകിയിരുന്നു. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് എംവിഡി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. റോഡ് സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ നിർദേശം.
<BR>
TAGS : TRAFFIC VIOLATION
SUMMARY : MVD seizes an autorickshaw with deadly modification on the road
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…