ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന എയർ ഷോ ഇന്ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ടിക്കറ്റ്, പാസ് എന്നിവയുള്ളവർക്കുമാത്രമാണ് ഷോ കാണാൻ പ്രവേശനാനുമതി. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് എയർ ഷോ അവതരിപ്പിക്കുക.
SUMMARY: Mysore Dussehra; Air show today