ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ കൂടുതല്‍ ട്രെയിന്‍ സർവീസുകള്‍ അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. 51 സ്പെഷ്യല്‍ ട്രെയിനുകളാണ് സർവീസ് നടത്തുക. ബെംഗളൂരു, ബെളഗാവി, യശ്വന്ത്പുർ, ശിവമോഗ ടൗൺ, തലഗുപ്പ, വിജയപുര, അർസികെരെ, കാരൈക്കുടി, തിരുനെൽവേലി, മഡ്ഗാവ്, രാമനാഥപുരം, ചാമരാജ്‌നഗർ, അശോകപുര തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് മൈസൂരുവിലേക്ക് അധിക സർവീസ് ഏര്‍പ്പെടുത്തിയത്. ഇതിൽ എണ്ണം 11 അൺറിസർവ്ഡ് ട്രെയിനുകളാണ്.
SUMMARY: Mysore Dussehra: Railways to provide additional services