ബെംഗളൂരു: ബെംഗളൂരു മെട്രോ ജൂലൈ അവസാനത്തോടെ മാധവാരയിലേക്കും. മെട്രോയുടെ ഗ്രീൻ ലൈനിൽ ഉൾപ്പെടുന്ന നാഗസാന്ദ്ര – മാധവാര സ്ട്രെച്ച് ജൂലൈ അവസാനം തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 3.7 കിലോമീറ്റർ ദൈർഘ്യമുള്ള സ്ട്രെച്ച് 2019ൽ തുറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങൾകൊണ്ട് നിർമാണം വൈകുകയായിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാഗസാന്ദ്ര – മാധവാര സ്ട്രെച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
മഞ്ജുനാഥ് നഗർ, ചിക്കബിദരികല്ലു, മാധവാര എന്നീ മൂന്നു സ്റ്റേഷനുകളാണ് പുതിയ സ്ട്രെച്ചിൽ ഉൾപ്പെടുന്നത്. 298 കോടി രൂപ ചെലവിട്ടാണ് നിർമാണം. മാധവാര സ്ട്രെച്ചിൻ്റെ ട്രാക്ക് നിർമാണം പൂർത്തിയായതായി ബിഎംആർസിഎൽ എംഡി എം. മഹേശ്വർ റാവു ദ പറഞ്ഞു. ട്രാക്ക് നിർമാണം പൂർത്തിയായതോടെ പാതയിൽ വരും മാസങ്ങളിൽ പരിശോധന നടക്കും. അതേസമയം സ്റ്റേഷനുകളുടെ നിർമാണപ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തി.
പെയിൻ്റിങ്, ഗ്രാനൈറ്റ് പതിക്കൽ, ഇലക്ട്രിക്കൽ – സിഗ്നലിങ് പ്രവൃത്തികൾ തുടങ്ങിയവയാണ് ഇനി നടക്കുക. നിർമാണപ്രവൃത്തികൾ ജൂണിൽ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. പണി പൂർത്തിയാകുന്നതോടെ ട്രയൽ റൺ ആരംഭിക്കും. തുടർന്ന് മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ പരിശോധന നടക്കും.
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…