നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍ 

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും. കൂടുതല്‍ ട്രെയിന്‍ സെറ്റുകള്‍ എത്തുന്നതോടെയാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ 3 ട്രെയിനുകള്‍ മാത്രമാണ് യെല്ലോ ലൈനില്‍ ഉള്ളത്. ഇത് പുറമേ മൂന്ന് ട്രെയിനുകള്‍ കൂടി വൈകാതെ സര്‍വീസ് ആരംഭിക്കും. നാലാമത്തെ ട്രെയിന്‍ ഇതിനോടകം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (ബി.എം.ആര്‍.സി.എല്‍) ലഭ്യമായിട്ടുണ്ട്. പരീക്ഷണ ഓട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് സര്‍വീസിന് പൂര്‍ണ സജ്ജമാകും. ഇതോടെ 25 മിനിട്ട് എന്നത് 15 മിനിറ്റായി കുറയുമെന്നാണ് ബിഎംആര്‍സിഎല്ലിന്റെ കണക്കുകൂട്ടല്‍. നിലവില്‍ യെല്ലോ ലൈനില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാലാമത്തെ ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്ക് കുറയ്ക്കാനാകുമെന്നുമാണ് ബിഎംആര്‍സിഎല്ലിന്റെ പ്രതീക്ഷ.

നാലാമത്തെ ട്രെയിന്‍ സെറ്റിന്റെ ആദ്യ കോച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് കോച്ചുകള്‍ ബുധനാഴ്ച രാത്രിയോടെയും എത്തി. ട്രെയിന്‍ സെറ്റിന്റെ പരീക്ഷണം ഈ ആഴ്ച ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബി.എം.ആര്‍.സി.എല്‍. 20 ദിവസത്തെ പരീക്ഷണ ഓട്ടമാണ് നടത്താനുള്ളത്. സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം, വൈദ്യുതി വിതരണ ശൃംഖലകളുമായുള്ള സംയോജനം ഉള്‍പ്പടെ വിവിധതരം പരിശോധനകളാണ് ഇനി പൂര്‍ത്തിയാക്കനുള്ളത്‌.

SUMMARY: Namma Metro Yellow Line; Interval of trains from 25 minutes to 15 minutes immediately
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഓഫീസ് വഴിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത...

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം...

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, ഇഡിയ്ക്ക് മറുപടി നല്‍കി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ...

‘ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; പാര്‍ട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി പി.പി ദിവ്യയുടെ കുറിപ്പ്

കണ്ണൂർ: സിപിഎമ്മുമായി അകലുകയാണെന്ന സൂചന നല്‍കുന്ന പരോക്ഷ കുറിപ്പുമായി കണ്ണൂർ ജില്ലാ...

ജാമ്യത്തില്‍ പുറത്തിറങ്ങിയ സിജെപി നേതാക്കള്‍ക്ക് പുതിയ കുരുക്ക്; ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ സമൻസ്

ഡല്‍ഹി: ജന്തർ മന്തറില്‍ ത്രിവർണ പതാക ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി...

ഒറ്റപ്പാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകര്‍ന്നു, രണ്ടുപേര്‍ക്ക് പരുക്ക്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും പരുക്ക്. കടമ്പൂർ...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 155...

ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: കുടുംബകലഹത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി സ്വദേശി പ്രിന്‍സ്...

Related Articles

Popular Categories